Header Ads

  • Breaking News

    കോപ്പാലത്തു നിന്നും മദ്യപസംഘമോടിച്ച കാർ നിരവധി വാഹനങ്ങളിലിടിച്ചു ;യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ കോപ്പാലം മുതൽ ചമ്പാട് വരെ അരങ്ങേറിയത്


    തലശേരി: 
    രാത്രി പത്തു മണിയോടെയാണ് യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ കോപ്പാലം മുതൽ ചമ്പാട് വരെ അരങ്ങേറിയത് . - KL 18 V 1859 സ്വിഫ്റ്റ്കാറാണ് കോപ്പാലം മുതൽ താഴെ ചമ്പാട് വരെ നിരനിരയായി അപകടങ്ങൾ
    ഉണ്ടാക്കിയത് . കമ്പിപ്പാലത്തുവച്ച് മറ്റൊരു വാഹനത്തിലിടിച്ചകാർ നിർത്താതെ വരികയായിരുന്നു . മേലെചമ്പാട് എത്തിയപ്പോൾ കാറിന്റെ വരവ് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു . ടൂർ കഴിഞ്ഞ് എത്തിയ പനാട് എൽപി സ്കൂളിലെ കുട്ടികളടകം റോഡിലുണ്ടായിരുന്നു . നാട്ടുകാരുടെ ഇടപെടലിനാൽ ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് . തുടർന്ന് താഴെ ചമ്പാട് വച്ച് യാത്രികനായ പെരിങ്ങാടി സ്വദേശി ഷഹ്സാദിന്റെ KL 58 Z 6669 ബുള്ളറ്റിനെ ഇടിച്ച് തെറിപ്പിച്ച കാർ മതിലിനിടിച്ചാണ് നിന്നത് . കാറിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തി . കാറിൽ നിന്നും രണ്ട് - പേർ രക്ഷപ്പെട്ടു . മറ്റ് രണ്ട് പേരെ നാട്ടുകാർ - പിടികൂടി പൊലീസിലേല്പിച്ചു . തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആഘാതത്തിലായിരുന്നു പലരും . പാനൂർ സി . ഐ ടി . പി ശ്രീജിത്ത് ഉൾപ്പടെ ഉന്നത പൊലീസ് സംഘവും സ്ഥലത്തെത്തി .

    No comments

    Post Top Ad

    Post Bottom Ad