Header Ads

  • Breaking News

    കൊറോണ വൈറസ്ബാധ : കണ്ണൂർ സ്വദേശിയായ യുവാവ് നിരീക്ഷണത്തിൽ


    കണ്ണൂർ :
    കൊറോണ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കളമശ്ശേരി എറണാകുളം ഗവ . മെഡിക്കൽ കോളേജിൽ ഒരാൾ നിരീക്ഷണത്തിൽ . ഗൾഫിൽ നിന്നും മടങ്ങിയെത്തിയ കണ്ണർ സ്വദേശിയായ വ്യക്തിയാണ് നിരീക്ഷണത്തിലുള്ളത് . രോഗലക്ഷണങ്ങളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഇയാളെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .അതേസമയം , കൊറോണ വൈറസ് പടരുന്ന - വുഹാനിൽ പെൺകുട്ടികളടക്കമുള്ള 20 മലയാളി - വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്ന് - റിപ്പോർട്ടുകൾ പുറത്തുവന്നു . കോഴ്സ് പൂർത്തിയാക്കി - ഇൻറേൺഷിപ്പിനായി സർവ്വകലാശാലയിൽ തുടരുന്ന വിദ്യാർത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത് . നേരത്തെ ചില - വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ - ബാക്കിയുള്ളവർക്ക് സർവ്വകലാശാല നിയന്ത്രണം - കൊണ്ടുവന്നു . 20 മലയാളികളടക്കം 56 ഇന്ത്യൻ - വിദ്യാർത്ഥികളാണ് അവിടെയുള്ളത് . - വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ട് . - എംബസി ഉദ്യോഗസ്ഥർ ചൈനീസ് - അധികൃതരുമായി സംസാരിച്ചു . സ്ഥിതിഗതികൾ - നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കി . - അതിനിടെ , സൗദിയിൽ മലയാളി നഴ്സിനെ - ബാധിച്ചത് ചൈനയിൽ പടരുന്ന കൊറോണ - വൈറസല്ലെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു . - 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിന് സമാനമായ കൊറോണ വൈറസാണ് ഇതെന്നാണ് വിലയിരുത്തൽ .

    No comments

    Post Top Ad

    Post Bottom Ad