Header Ads

  • Breaking News

    കൈയോടുകൈകോർക്കും


    കണ്ണൂർ:
    മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമത്തിനെതിരെ  റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന മനുഷ്യമഹാശൃംഖലയിൽ ജില്ലയിൽ മൂന്നുലക്ഷം പേർ അണിനിരക്കും. 

    ഭരണഘടനാ സംരക്ഷണത്തിനുവേണ്ടിയുള്ള ശൃംഖലയിൽ ജാതി-മത-രാഷ്ട്രീയത്തിനതീതമായി വിവിധ വിഭാഗം ജനങ്ങൾ പങ്കെടുക്കുമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫുകാരല്ലാത്തവരും ശൃംഖലയിൽ പങ്കെടുക്കുമെന്ന് ഗൃഹസന്ദർശനവേളയിൽ പലരും അറിയിച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തെ ന്യായീകരിക്കാൻ സംഘപരിവാറുകാർ വീടുകൾ കയറുമ്പോൾ ജനങ്ങളിൽനിന്ന്‌ പ്രതിഷേധമാണ് നേരിടേണ്ടിവന്നത്.  ജില്ലയിൽ ശൃംഖലയിൽ ജനങ്ങളെ അണിനിരത്താനുള്ള  പ്രചാരണ പ്രവർത്തനങ്ങൾ വൻ വിജയമായിരുന്നു. 

    3700 കുടുംബയോഗങ്ങളും 120 ഭരണഘടനാ സംരക്ഷണ കൂട്ടായ്മകളും ജാഥകളും സംഘടിപ്പിച്ചു.  വിവിധ തദ്ദേശസ്ഥാപനങ്ങൾ എല്ലാ രാഷ്ട്രീയ സംഘടനകളെയും മതനിരപേക്ഷ നിലപാടുള്ള സാമുദായിക സംഘടനകളെയും അണിനിരത്തിയുള്ള വ്യത്യസ്ത പരിപാടികൾ നടത്തി.  വർഗ–- -ബഹുജന സംഘടനകളും  ശ്രദ്ധേയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 
    കാലിക്കടവ്‌ പാലം മുതൽ തെക്കേ അതിർത്തിയായ പൂഴിത്തലവരെ 84 കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിൽശൃംഖല.  
    റിഹേഴ്‌സൽ 3.30ന്‌
    പങ്കെടുക്കുന്നവർ പകൽ മൂന്നിന്‌ ദേശീയപാതയിലെത്തും. 3.30ന്  റിഹേഴ്സൽ.  നാലിന്‌ ഭരണഘടനയുടെ ആമുഖം വായിക്കുകയും  പ്രതിജ്ഞയെടുക്കുകയും ചെയ്യും. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്താണ് അണിനിരക്കുക. മൂന്നിന്‌ നിശ്ചയിക്കപ്പെട്ട 55 കേന്ദ്രങ്ങളിലാണ്‌ പൊതുയോഗം.
     വാർത്താസമ്മേളനത്തിൽ വിവിധ കക്ഷി നേതാക്കളായ സി പി സന്തോഷ്‌, കെ കെ രാജൻ, കെ പി മോഹനൻ, സി വൽസൻ, കെ സി ജേക്കബ്ബ്‌, മഹമൂദ്‌ പറക്കാട്ട്‌, കെ മനോജ്‌, ജോസ്‌ ചെമ്പേരി, എ ജെ ജോസഫ്‌, സന്തോഷ്‌ മാവില, സിറാജ്‌ തയ്യിൽ, കെ കെ ജയപ്രകാശ്‌ എന്നിവരും പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad