Header Ads

  • Breaking News

    ബസ്സുകൾ ഓടുന്നില്ല; പരീക്ഷക്ക് എത്താൻ വിദ്യാർത്ഥികൾ വലഞ്ഞു



    കണ്ണൂർ :
    തളിപ്പറമ്പ, പഴയങ്ങാടി, തലശ്ശേരി, പാനൂർ, കൂത്തുപറബ്, മാഹി  മേഖലകളിൽ സ്വകാര്യ ബസ്സുകൾ ഭൂരിഭാഗവും സർവീസ് നടത്തേണ്ടെന്ന് തീരുമാനിച്ചു.ഇത് ഏറ്റവുമധികം ബാധിച്ചത് വിദ്യാർത്ഥികളെയാണ്. അർദ്ധവാർഷിക പരീക്ഷ മുടക്കേണ്ടെന്ന സർക്കാർ നിലപാട് ഹർത്താലിനെതിരെയുള്ള നിലപാടായെങ്കിലും സ്വകാര്യ ബസുകൾ ഓടാത്തതാണ് പ്രശ്നമായത്.ഇന്ന് രാവിലെ മുതൽ വിദ്യാർത്ഥികൾ സ്കുളുകളിലേക്കും അധ്യാപകരേയും വിളിച്ച് തങ്ങളുടെ ആധി അറിയിക്കുകയായിരുന്നു.എന്നാൽ പരീക്ഷ നടക്കുമെന്ന മറുപടി കിട്ടിയപ്പോൾ കിട്ടിയ വാഹനങ്ങളിൽ സ്കുളുകളിൽ എത്താനായിരുന്നു പിന്നത്തെ തിടുക്കം.
    പരീക്ഷ രാവിലെ 10ന് ആരംഭിച്ചെങ്കിലും പല വിദ്യാർത്ഥികളും വൈകി എത്തിക്കൊണ്ടിരിക്കുകയാണ്. 

    No comments

    Post Top Ad

    Post Bottom Ad