Header Ads

  • Breaking News

    നാലു ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകൾ മാറ്റി


    കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കേരള, മഹാത്മഗാന്ധി സര്‍വകലാശാലകള്‍  നാളത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സര്‍വകലാശാല തിയറി പരീക്ഷകള്‍ മാറ്റി. തൃശൂരിലും കോഴിക്കോട്ടും നാളെ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെയും മറ്റന്നാളും നിശ്ചയിച്ചിരുന്ന പാരാ മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകള്‍ മാറ്റി
    ഒരാഴ്ച നീണ്ട ദുരിതപ്പെയാത്തിനൊടുവില്‍, അതിതീവ്ര മഴക്കുള്ള റെഡ് അലേര്‍ട്ട് നിലവിലില്ലാത്ത ആദ്യദിവസമാണ് ഇന്ന്. വ്യാപകമായ മഴയുണ്ടെങ്കിലും പേടിപ്പെടുത്തും വിധം പെയ്തിറങ്ങുന്നില്ല. എങ്കിലും വന്‍മഴ വരുത്തിയ കെടുതികള്‍ തുടരുകയാണ് 1667 ക്യാംപുകളിലായി രണ്ട് ലക്ഷത്തി എഴുപത്തി ആറായിരം പേരാണ് ഉള്ളത്. വടക്കന്‍ജില്ലകളില്‍കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാ പ്രവര്‍ത്തനവും തുടരുകയാണ്. ഇതുവരെ 80 പേരാണ് മഴക്കെടുതികളിൽ മരിച്ചത്. 

    No comments

    Post Top Ad

    Post Bottom Ad