Header Ads

  • Breaking News

    അഴീക്കോടിന് ഇത് അഭിമാനനിമിഷം, ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അഴീക്കോട് സ്വദേശി ഇ എസ്സ് സന്ദീപ്


    ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അഴീക്കോട് സ്വദേശി ഇ എസ്സ് സന്ദീപ്. ശ്രീലങ്കയിൽ. അഴീക്കോടിന് ഇത് അഭിമാനനിമിഷം. ഇന്നും നാളെയുമായ് നടക്കുന്ന 200 ,400 മീറ്റർ ഓട്ടത്തിലും 400 മീറ്റർ റിലേയിലുമാണ് ഈ37 കാരൻ പങ്കെടുക്കുന്നത്. 

    മൂന്നിനങ്ങൾ ഉള്ളതിനാൽ മെഡൽ സാധ്യത ഏറെയാണ്.  മെഡൽ നേടുക എന്നതിനേക്കാളുപരി ഒരു നാടിന്റെ അഭിമാനമായി ഏഷ്യൻ മീറ്റിൽ പങ്കെടുക്കുക എന്ന കാര്യം തന്നെ വലുതെന്ന് അഴീക്കോടുകാർ. ഒരു നാട് മുഴുവൻ സന്ദീന്റെ വിജയത്തിനായി പ്രാർത്ഥനയോടെ  കാത്തിരിക്കുന്നുണ്ട്. വിജയം വിളിപ്പാടകലെയാണ്.

    No comments

    Post Top Ad

    Post Bottom Ad