Header Ads

  • Breaking News

    തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി ഒറ്റ ദിവസം; ഒറിജിനല്‍ പാസ്പോര്‍ട്ടിന് വെറും 11 ദിവസം


    തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഒറ്റ ദിവസം കൊണ്ട് തത്കാല്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയില്‍ പറഞ്ഞു. 

    പതിനൊന്ന് ദിവസം കൊണ്ട് ഒറിജിനല്‍ പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നും പാസ്പോര്‍ട്ടിനെ സ്വയം ശാക്തീകരണത്തിന്റെ ഒരു ആയുധമായാണ് കാണുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഴിമതിയും താമസിപ്പിക്കലും ഒഴിവാക്കി പാസ്പോര്‍ട്ട് പെട്ടെന്ന് തന്നെ പുറത്തിറക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 731പൊലീസ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ സൂക്ഷ്മപരിശോധന നടത്താനുള്ള സംവിധാനം ആരംഭിച്ചതായും വി മുരളീധരന്‍ പറഞ്ഞു. 

    ഇപ്പോള്‍ രാജ്യത്ത് 36 പാസ്പോര്‍ട്ട് കേന്ദ്രങ്ങളും, 412 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളും 93 സേവാ കേന്ദ്രങ്ങളുമാണുള്ളതെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.
    യഥാര്‍ത്ഥ പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള താമസം 11 ദിവസങ്ങളായി ചുരുക്കുമെന്നും തത്കാല്‍ കാറ്റഗറിയിലെ പാസ്പോര്‍ട്ട് ഒറ്റ ദിവസം കൊണ്ട് തന്നെ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ കമ്പനികളെ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.



    1967 ലെ പാസ്പോര്‍ട്ട് ആക്ട് പ്രകാരം ഇന്ത്യയില്‍ നിന്നും പുറത്തേക്ക് വിമാനം വഴി യാത്ര ചെയ്യാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. സാധാരണ പാസ്പോര്‍ട്ട്, ഔദ്യോഗിക പാസ്പോര്‍ട്ട്, നയതന്ത്ര പാസ്പോര്‍ട്ട്, എമര്‍ജന്‍സി പാസ്പോര്‍ട്ട്, ഐഡന്റിറ്റി ആവശ്യങ്ങള്‍ക്കുള്ള പാസ്പോര്‍ട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള പാസ്പോര്‍ട്ടുകളാണ് ഇന്ത്യാസര്‍ക്കാര്‍ അനുവദിക്കുന്നത്.


    തത്കാല്‍ പാസ്പോര്‍ട്ട് അനുവദിക്കാന്‍ നിലവില്‍ പൊലീസ് പരിശോധന ആവശ്യമില്ല. അതുവഴി അപേക്ഷ സമര്‍പ്പിച്ച ദിവസം കഴിഞ്ഞുള്ള അടുത്ത ദിവസം തന്നെ പാസ്പോര്‍ട്ട് അനുവദിച്ച് നല്‍കുന്നതാണെന്ന് കേന്ദ്ര പാസ്പോര്‍ട്ട് വിസാ ഡിവിഷനിലെ സേവാ കൌണ്‍സിലര്‍ പറയുന്നു. പാസ്പോര്‍ട്ട് അനുവദിച്ചതിന് ശേഷമായിരിക്കും പൊലീസ് പരിശോധന തത്കാല്‍ പാസ്പോര്‍ട്ടുകാര്‍ക്കുണ്ടായിരിക്കുക.

    No comments

    Post Top Ad

    Post Bottom Ad