Header Ads

  • Breaking News

    കൊടുങ്ങല്ലൂര്‍ ദേശീയപാതയില്‍ സ്‌കൂട്ടറില്‍ മീന്‍ലോറിയിടിച്ച് അമ്മയും മകളും മരിച്ചു



    തൃശ്ശൂര്‍: 
    കൊടുങ്ങല്ലൂരില്‍ അമിതവേഗത്തില്‍ വരികയായിരുന്ന മീന്‍ലോറിയിടിച്ച് സ്‌കുട്ടര്‍ യാത്രികരായ വൃദ്ധയും മകളും മരിച്ചു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ഉച്ചയോടെയാണ് സംഭവം. കൊടുങ്ങല്ലൂര്‍ കറപ്പംവീട്ടില്‍ ഹുസൈന്റെ ഭാര്യ നദീറ (60), മകള്‍ നിഷ (39) എന്നിവരാണ് മരിച്ചത്.

    മീന്‍ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടി പെപ് പ്ലസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ നദീറ തല്‍ക്ഷണം മരിച്ചു. മകള്‍ നിഷ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെ ദേശീയപാത 66-ല്‍ വച്ച് ശ്രീനാരായണപുരത്തിന് സമീപം ആല വാസുദേവ വിലാസം വളവിലാണ് അപകടമുണ്ടായത്. 

    ചാവക്കാട് ചരക്ക് ഇറക്കി മടങ്ങുകയായിരുന്നു മീന്‍ ലോറിയുടെ ഡ്രൈവര്‍. ഇതിനിടെ, ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി ഒരു കാറിലും, സ്്കൂട്ടറിലും ഇടിച്ച ശേഷം മതില്‍ തകര്‍ത്താണ് ഇടിച്ചു നിന്നത്.ലോറി ഡ്രൈവര്‍ നായരമ്പലം സ്വദേശി ഫ്രാന്‍സിസിന് പരിക്കേറ്റിട്ടുണ്ട്. മതിലകം പോലീസ് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad