Header Ads

  • Breaking News

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രക്കാരന് വിമാനജീവനക്കാര്‍ ഒരുക്കിയത് വമ്പൻ സര്‍പ്രൈസ്





    മട്ടന്നൂർ:
    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രക്കാരന് വിമാനജീവനക്കാര്‍ ഒരുക്കിയത് വമ്പൻ സര്‍പ്രൈസ്. വ്യാഴാഴ്ച അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട റാംജിത് എന്ന യാത്രക്കാരനാണ് ആകാശത്ത് ജന്മദിനം ആഘോഷിച്ചത്. അപൂര്‍വഭാഗ്യം ലഭിച്ചത്. ഈ ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ട്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇത് ആദ്യമായിട്ടാണ് ഒരു ജന്മദിനാഘോഷം അരങ്ങേറുന്നത്.
    റാമിന്റെ ഭാര്യ അമിത അശോകനായിരുന്നു ഭര്‍ത്താവിന് സര്‍പ്രൈസ് ഒരുക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസിനോട് ജന്മദിനാഘോഷത്തിന് അപേക്ഷിക്കുക മാത്രമാണ് അമിത ചെയ്തത്. റാമിനൊപ്പം അമിതയും മകളും വിമാനത്തില്‍ എത്തിയപ്പോഴേക്കും ജീവനക്കാര്‍ കേക്കും, പൂക്കളുമൊക്കെയായി തയ്യാറായി നിന്നിരുന്നു.യാത്രയ്ക്കിടെ റാമിന്റെ ജന്മദിനം ആണെന്ന് ക്യാപ്റ്റന്‍ മൈക്കിലൂടെ അറിയിക്കുകയായിരുന്നു. ഇത് കേട്ട അത്ഭുതപ്പെട്ട് ഷോക്കിലായിപ്പോയ റാമിനെ മകളാണ് കേക്ക് മുറിക്കാനായി കാബിനിലെത്തിച്ചതെന്ന് അമിത പറയുന്നു. യാത്രക്കാരുടെ കൈയടികള്‍ക്കിടയില്‍ റാം ജന്മദിന കേക്ക് മുറിക്കുകയായിരുന്നു.
    ജന്മദിനാഘോഷം ഒരുക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ക്ക് തന്റെ നന്ദിയും സ്നേഹവും അമിതഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. വിമാനത്തിലെ ഭൂരിഭാഗം പേര്‍ക്കും കേക്ക് നല്‍കിയെങ്കിലും ചിലര്‍ക്ക് കേക്ക് കൊടുക്കാന്‍ കഴിയാത്തതിന്റെ സങ്കടവും അമിത പങ്കുവെക്കുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍സമയം ആയത് കൊണ്ടായിരുന്നു ചിലര്‍ക്ക് കേക്ക് നല്‍കാന്‍ കഴിയാതിരുന്നതെന്ന് അമിത പറയുന്നു

    No comments

    Post Top Ad

    Post Bottom Ad