Header Ads

  • Breaking News

    തളിപ്പറമ്പിലെ പ്രമുഖ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു


    തളിപ്പറമ്പ :
    തളിപ്പറമ്പിൽ ഹെൽത്ത്  ഇൻസ്പെക്റ്റർ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തളിപ്പറമ്പിലെ പ്രമുഖ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. "ബദരിയാ ഹോട്ടൽ ", "റോയൽ പാലസ്  ഹോട്ടൽ", "മജ്ലിസ്  ഹോട്ടൽ" എന്നീ  ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ പിടിച്ചെടുത്തത്. തളിപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്റ്റർ ബിജുവിന്റെ  നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ് . പഴകിയ
    ചിക്കൻ, ചപ്പാത്തി, പൊറോട്ട, ഇടിയപ്പം, ചോറ്  എന്നിവ പിടിച്ചെടുത്തു.
    ഇന്ന് രാവിലെ ആയിരുന്നു റൈഡ് നടത്തിയത്  വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

    റിപ്പോർട്ടർ : രാഹുൽ ദാസ്  തളിപ്പറമ്പ 



    റിപ്പോർട്ടർ : രാഹുൽ ദാസ് തളിപ്പറമ്പ 

    No comments

    Post Top Ad

    Post Bottom Ad