Header Ads

  • Breaking News

    പുതിയങ്ങാടി ഫാത്തിമ സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു

    പുതിയങ്ങാടി ഫാത്തിമ സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു

    പഴയങ്ങാടി: പുതിയങ്ങാടിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു. 

    പുതിയങ്ങാടി പള്ളിക്ക് സമീപത്തുള്ള ഫാത്തിമ സൂപ്പർ മാർക്കറ്റിനാണ് തീ പിടിച്ചത്. 

    ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ആണ്  തീ പിടിച്ചത്. അരി, പച്ചക്കറി ഉള്‍പ്പെടെയുള്ളവ മുഴുവനും അഗ്‌നിക്കിരയായി. പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനയാണ് രണ്ട് മണിക്കുറോളം പ്രയത്‌നിച്ച് തീയണച്ചത്.

    ലീഡിങ് ഫയർമാൻ ബാലചന്ദ്രൻ,  ഫെയർ മാൻ ലീഗേഷ്, ഗിരീഷ്, അജിത്  സുധിൻ, ഷാമറുദീൻ, ഹോം ഗാർഡുമാരായ രാജീവ് രാജു രാമചന്ദ്രൻ, മാത്യു,  തമ്പാൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 

    വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നത്. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

    പുതിയങ്ങാടിയിലെ കോട്ടപുറത്ത് ഇല്യാസ്, എ അബ്ദുല്ല, മുഹമ്മദ് ബീരാന്‍, സലാം, അഷ്‌റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റാണ് കത്തിയത്. വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.



    കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ് ....
    Updating...!

    No comments

    Post Top Ad

    Post Bottom Ad