Header Ads

  • Breaking News

    യുവതി മരണപ്പെട്ടു : ഇരിട്ടിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം



    ഇരിട്ടി:
    കോളിക്കടവിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു.എടൂര്‍ കമ്പനി നിരത്തിലെ സ്മിതയാണ് മരിച്ചത്.

    ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. കോളിക്കടവില്‍ വച്ച് സ്മിത സഞ്ചരിച്ച സ്‌കൂട്ടിയും എതിരെ വരികയായിരുന്ന കീഴ്പള്ളി ഇരിട്ടി റൂട്ടിലോടുന്ന അമൃത ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സ്മിതയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

    No comments

    Post Top Ad

    Post Bottom Ad