Header Ads

  • Breaking News

    പാപ്പിനിശ്ശേരിൽ മധ്യവയസ്‌ക വിദേശമദ്യവുമായി പിടിയില്‍


    പാപ്പിനിശ്ശേരി: 
    ഡ്രൈഡെ ദിനത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 45 ലിറ്റർ പുതുച്ചേരി നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കയെ അറസ്റ്റ് ചെയ്തു.അഴിക്കോട് കടപ്പുറം റോഡിൽ ശ്രീറാം ഹോമിയോ ക്ലിനിക്കിന് സമീപത്തെ വീട്ടിൽ നിന്നാണ് പുതപ്പാറ സ്വദേശിനി തുണോളി വീട്ടിൽ
     പ്രീത ( 51)  യെ പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഹേമന്ദ് കുമാറും സംഘവും പിടികൂടിയത്. 

              വർഷങ്ങളായി ഇവർ അനധികൃതമായി മദ്യം വിൽക്കുന്നുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 9.30 ഓടെ എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.അസി: എക്സൈസ് ഇൻസ്പെക്ടർ സുധാകരൻ, പ്രിവന്റീവ് ഓഫീസർ അഡോൺ ഗോഡ് ഫ്രഡ്, സി.ഇ.ഒമാരായ രാജീവൻ, ദീപക്, സുജിത്, പ്രവീൺ, വനിത സി.ഇ.ഒ.സുജിത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.പ്രതിയെ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കും

    No comments

    Post Top Ad

    Post Bottom Ad