Header Ads

  • Breaking News

    നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

    _കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹരജിയിൽ വാദം കേൾക്കുക.കേസിൽ പരമാവധി തെളിവുകൾ ഹാജരാക്കി പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സുഹൈൽ സജീവ് അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന് നേരത്തെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയുടെ പരിശോധനാഫലം അടക്കമുള്ള തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കും._

    _അതേസമയം, പ്രതിക്ക് പ്രായം കുറവാണെന്നും ഇനി ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം നേടിയെടുക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്._

    No comments

    Post Top Ad

    Post Bottom Ad