നവംബർ ഒന്ന് മുതൽ ‘Caller ID’ നിർബന്ധം, നിർദേശം നൽകി ടെലികോം വകുപ്പ്; ഇനി ഫോൺ വിളിക്കുന്നത് ആരെന്ന് അറിയാം!
ഇന്ത്യയിൽ കോളർ ഐഡി നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2026 നവംബർ ഒന്ന് മുതൽ കോളിങ് നെയിം പ്രെസന്റേഷൻ (CNAP) അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തെ ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകി. ഈ സംവിധാനം നിലവിൽ വരുന്നതോടെ നിങ്ങളുടെ ഫോണിൽ ആര് വിളിച്ചാലും ആ നമ്പറിന്റെ ഉടമയുടെ പേര് സ്ക്രീനിൽ കാണാനാവും.4ജി കണക്ടിവിറ്റിയും അതിന് 5ജി പോലുള്ള ഉയർന്ന മൊബൈൽ നെറ്റ്വർക്കുകളും ഉപയോഗിക്കുന്നവർക്ക് CNAP ഡിഫോൾട്ട് ആയി ആക്ടിവേറ്റ് ചെയ്യപ്പെടും. ഫോൺ വിളിക്കുന്നയാളിന്റെ പേരും നമ്പറും ഈ സംവിധാനം സ്ക്രീനിൽ പ്രദർശിപ്പിക്കും. 2ജി, 3ജി നെറ്റ്വർക്കുകളിൽ ഈ സംവിധാനം അവതരിപ്പിക്കുന്നത് പിന്നീട് പരിഗണിക്കും. എന്തായാലും രാജ്യത്ത് ഉപയോഗത്തിലുള്ള ഭൂരിഭാഗം സ്മാർട്ഫോണുകളിലും ഈ സംവിധാനം ലഭ്യമാവും.
No comments
Post a Comment