Header Ads

  • Breaking News

    വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ദുരന്തം; ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു


    _ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു.  ഫുജൈറയിൽ ഇ​ലക്​ട്രിക്​ സ്കൂട്ടറിൽ കാർ ഇടിച്ചാണ് മൂവാറ്റുപുഴ സ്വദേശി റെസ്​വിന്‍ റഷീദ് തെള്ളിക്കുന്നേല്‍ (24) മരിച്ചത്. മാറാടി സ്വദേശിയായ റെസ്​വിൻ ഫുജൈറ സിറ്റി സെന്‍ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായിരുന്നു.ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്​ റെസ്​വിന്‍റെ ഇലക്​ട്രിക്​ സ്കൂട്ടറിൽ കാർ ഇടിച്ച്​ അപകടമുണ്ടായത്​._

    _ഡിസംബറില്‍ കല്യാണം ഉറപ്പിച്ചിരുന്ന റസ് വിന്‍, നവംബര്‍ ആദ്യം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു.മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫുജൈറ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. പിതാവ്: റഷീദ്. മാതാവ്: സീനത്ത്. സഹോദരങ്ങള്‍: റമീസ്, ഫിദ. മുഹമ്മദ് ഗരിയ്യ, ഇബ്രാഹീം ആലമ്പാടി, നിഷാദ് വാഫി തുടങ്ങിയ കെ.എം.സി.സി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്​._


    No comments

    Post Top Ad

    Post Bottom Ad