Subscribe to:
Post Comments
(
Atom
)
Author Details
Soorya K
Ezhome Live News Reporter
Kannur - Kerala
ഫോണ്‍ മോഷണം പോയ ശേഷം കള്ളൻ തന്നെ ഉടമയെ ബന്ധപ്പെട്ട് ഫോണിന്റെ പാസ്വേഡ് ചോദിച്ച അവിശ്വസനീയവും വിചിത്രവുമായ സംഭവം ഡെറാഡൂണില്‍ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ സെപ്റ്റംബർ 12-ന് ക്ലെമന്റ് ടൗണില്‍ വെച്ച് യുവാവിന്റെ മൊബൈല്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
കവർച്ചയ്ക്ക് ഇരയായ യുവാവിന്റെ സഹോദരിയാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ചൂണ്ടിക്കാട്ടി ഈ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ക്യാമറ ദൃശ്യങ്ങളും മോഷ്ടാവിന്റെ കൃത്യമായ ലൊക്കേഷനും അടക്കമുള്ള തെളിവുകള്‍ കൈമാറിയിട്ടും ഉത്തരാഖണ്ഡ് പൊലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു.
No comments
Post a Comment