Header Ads

  • Breaking News

    കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുവര്‍ഷത്തിനകം സമഗ്രമായ മാറ്റം: മുഖ്യമന്ത്രി വി.ഡി. സതീശന്‍

    കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റങ്ങള് ഒരു വര്ഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.വിമാനത്താവളത്തില് പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയര് കാര്ഗോ കോംപ്ലക്സ്, നാല് മെഗാവാട്ട് സോളാര് പവര് പ്രോജക്‌ട് എന്നിവയുടെ ഉദ്ഘാടനം നിര്വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു.

    സംസ്ഥാനത്തിന്റെ ജിഡിപിക്ക് മുതല്ക്കൂട്ടാവുന്ന രീതിയില് കണ്ണൂര് വിമാനത്താവളം ഉള്പ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷന് ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള് സംസ്ഥാന സര്ക്കാര് കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. കണ്ണൂര് വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോള്' പദവി ഇല്ലാത്തതുകൊണ്ട് അന്താരാഷ്ട്ര സര്വീസുകള് ഉള്പ്പെടെ നടത്താന് പറ്റാത്ത സ്ഥിതിയുണ്ട്. ഇതിനൊരു പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങള് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
    എയര് ഇന്ത്യ ഉള്പ്പെടെയുള്ള എയര്ലൈനുകള് പുതുതായി രണ്ടായിരത്തോളം വിമാനങ്ങളാണ് നിലവില് ഓര്ഡര് ചെയ്തിരിക്കുന്നത്. അവ വരുന്നതോടെ പൈലറ്റുമാരുടെ വലിയ കുറവ് രാജ്യത്തുണ്ടാകും. ഇതു മുന്നില് കണ്ടു ഒരു പൈലറ്റ് പരിശീലന കേന്ദ്രം കണ്ണൂരില് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഹെലികോപ്റ്റര് പൈലറ്റ് ട്രെയിനിംഗ് സെന്റര്, എയര്ക്രാഫ്റ്റ് മെയിന്റനന്സ് സംവിധാനം, സിമുലേറ്റര് ട്രെയിനിംഗ് കേന്ദ്രം തുടങ്ങി ഏവിയേഷനുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലൂടെ വിമാനത്താവളത്തെ ഒരു ഏവിയേഷന് ഹബ്ബ് ആക്കി മാറ്റാന് ശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.എയര്പോര്ട്ടിന്റെ രണ്ടാം റണ്വേ വികസനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച 240 ഏക്കര് ഭൂമി അനുയോജ്യമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്ന പ്രദേശവാസികളുടെ പ്രശ്നത്തിന് രണ്ടു മാസത്തിനുള്ളില് ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

    .
    വിമാനത്താവളത്തില് നടന്ന ചടങ്ങില് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എംപിമാരായ കെ. സുധാകരന്, പി. സന്തോഷ്കുമാര്, എംഎല്എമാരായ ടി.ഒ. മോഹനന്, വി.കെ. സനോജ്, പി.കെ.പ്രവീണ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്, ജില്ലാ കളക്ടര് പി. വിഷ്ണുരാജ്, കണ്ണൂര് കോര്പറേഷന് മേയര് പി. ഇന്ദിര, മട്ടന്നൂര് നഗരസഭ ചെയര്മാന് എന്. ഷാജിത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള, കീഴല്ലൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജാക്ഷി, കിയാല്‍ ഡയറക്ടർ ഡോ. എം.പി. ഹസന് കുഞ്ഞി, എംഡി സി. ദിനേശ്കുമാര്, എൻജിനിയറിംഗ് വിഭാഗം തലവന് അബ്ദുള്‍സലാം, മുന് കേന്ദ്ര സെക്രട്ടറി അശോക് കുമാര്, ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്ജ്, മറ്റു ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad