യുപിഐ ഇടപാട്: എംഡിആര്‍ ചാര്‍ജ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി
യുപിഐ മുഖേന 2,000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് എംഡിആർ ചാർജ് ഈടാക്കാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.സാങ്കേതിക വശങ്ങളെക്കുറിച്ചും ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നും വിശദമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.140 കോടി പൗരന്മാരെ ബാധിക്കുന്ന പുതിയ ഫീസിന്റെ നിയമവശത്തിലും നടപ്പാക്കാനുള്ള അധികാരത്തിലും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി സംശയം പ്രകടിപ്പിച്ചു.
ഒക്ടോബർ 15 മുതല്‍ യുപിഐ വാണിജ്യ ഇടപാടുകള്‍ക്ക് 0.4 എംഡിആർ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കാനുള്ള നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹർജി എത്തിയത്.
No comments
Post a Comment