പയ്യന്നൂരിലെ സ്വർണ്ണം പൊട്ടിക്കൽ കേസ്: പ്രധാന പ്രതികളിലൊരാൾ വയനാട്ടിൽ പിടിയിൽ
പയ്യന്നൂർ എടാട്ടുവെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരി കുമാർ ജലന്തർ നിഗമിനെയും കുടുംബത്തെയും ആക്രമിച്ച് കാറും 30 പവൻ സ്വർണ്ണവും ഒന്നരക്കോടി രൂപയും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിലായി. തലശ്ശേരി വടക്കുമ്പാട് മരത്തും ഭാഗം സ്വദേശി എൻ. അതുൽ (33) എന്നയാളെയാണ് വയനാട് മീനങ്ങാടിയിലെ വാടക ക്വാട്ടേഴ്സിൽ നിന്ന് പോലീസ് പിടികൂടിയത്.
പയ്യന്നൂർ ഡിവൈ.എസ്.പി പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ നേരത്തെ സൗരവ് സുനി, വി.വി. ജ്യോതിഷ്, അഭിരാം, ജിജിൽ, അശ്വന്ത്, സനു സന്തോഷ് എന്നിവർ അറസ്റ്റിലായിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികൾ ഉപേക്ഷിച്ച കാർ പിന്നീട് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തുനിന്ന് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു.
No comments
Post a Comment