Header Ads

  • Breaking News

    ഇനി കേരളയല്ല, കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി



    ഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നല്‍കി.പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി ആയിരിക്കും പേരുമാറ്റം നടപ്പാക്കുക.
    പേരു മാറുമ്പോള്‍ 'ഗവണ്‍മെന്റ് ഒഫ് കേരളം" എന്ന് ഇഗ്ലീഷിലും മലയാളത്തില്‍ 'കേരളം സർക്കാർ" എന്നും മാറ്റണം. കേരള നിയമസഭ കേരളം നിയമസഭ എന്നാവും. സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫിസുകള്‍ വരെയുള്ള സർക്കാർ ഓഫീസുകളുടെ ബോർഡുകള്‍, മുദ്രകള്‍, ലെറ്റർപാഡുകള്‍, വെബ്സൈറ്റുകള്‍, ആപ്പുകള്‍, ലോഗോകള്‍ എന്നിവയെല്ലാം മാറ്റേണ്ടിവരും.
    സർട്ടിഫിക്കറ്റുകള്‍, ഗസറ്റുകള്‍, റേഷൻ കാർഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്നിവയെല്ലാം പുതിയ പേരില്‍ അച്ചടിക്കേണ്ടി വരും. പൊതുമേഖല സ്ഥാപനങ്ങളുടെയും ബോർഡ്- കോർപ്പറേഷനുകളുടെയും പേര് മാറും. പി.എസ്.സിയുടെ പേരിനൊപ്പം കേരളം ചേർക്കും. കമ്മിഷനുകളുടെയും ക്ഷേമനിധികളുടെയുമെല്ലാം പേരും മാറും.

    No comments

    Post Top Ad

    Post Bottom Ad