ബിഗ് ബോസ് താരം അനുമോള്‍ വിവാഹിതയായി;ചടങ്ങുകള്‍ ഗുരുവായൂരില്‍
ബീഗ് ബോസ് വിജയിയും മിനിസ്ക്രീൻ താരവുമായ അനുമോള്‍ വിവാഹിതയായി. ഗുരുവായൂരില്‍ വച്ച് നടന്ന ലളിതമായ ചടങ്ങുകളില്‍ തമിഴ്‌നാട് സ്വദേശിയായ ഭുവനേഷാണ് അനുമോളുടെ കഴുത്തില്‍ വരണമാല്യം അണിയിച്ചത്.ഇതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും അനുമോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് ശ്രദ്ധേയമായ കാഴ്‌ചയായി. വിവാഹചിത്രങ്ങള്‍ അനുമോള്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിവാഹ ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മഞ്ഞ കസവണിഞ്ഞാണ് ഇരുവരും വിവാഹ ദിനത്തില്‍ എത്തിയത്
No comments
Post a Comment