Header Ads

  • Breaking News

    അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം


    കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ വി ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂര്‍ സര്‍ക്കിളിലേക്കാണ് സ്ഥലം മാറ്റം. കേസില്‍ അന്വേഷണം നിര്‍ണായകമായ ഘട്ടത്തില്‍ എത്തി നില്‍ക്കവേയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. എന്നാല്‍ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് സ്ഥലം മാറ്റം എന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

    മൂന്ന് അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് അന്വേഷണസംഘം. അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ രേഖകളും എസ്ഐടി വിശദമായി പരിശോധിക്കുകയാണ്. കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലിസിന് ലഹരി ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. ലഹരിക്കടത്തിനും സാമ്പത്തിക ഇടപാടുകള്‍ക്കും അധ്യാപികമാര്‍ വിദ്യാര്‍ഥികളെ മറയാക്കിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ലഹരി ഇടപാടുകളുടെ പണമിടപാടുകള്‍ വ്യക്തമാകാന്‍ ഇവരുടെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലിസ് കണ്ടെത്തിയിട്ടുണ്ട്.

    കേസിലെ ഒന്നാം പ്രതിയാണ് കീര്‍ത്തന. 15 ലക്ഷം രൂപയോളം വിവിധ സ്ഥലങ്ങളിലുളള എംഡിഎംഎവില്‍പന സംഘങ്ങളുമായി ബാങ്ക് ഇടപാടിലൂടെ കീര്‍ത്തന നടത്തിയിട്ടുണ്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഇടപാട് നടത്തിയത്. ഇടപാടിലൂടെ ലഭിക്കുന്ന പണത്തില്‍ നിന്നും ഒരു ഭാഗം എടുത്ത് കീര്‍ത്തന നേരത്തെ കേസില്‍ അറസ്റ്റിലായ ജിജിന്‍ കുര്യാകോസിന് കൈമാറുന്നതായിരുന്നു രീതി. അകൗണ്ടില്‍ ലഭിക്കുന്ന തുക വളരെ വേഗത്തിലായിരുന്നു കൈമാറുക. ഇക്കഴിഞ്ഞ മെയ് 20ന് മണിയൂര്‍ തുറശ്ശേരി കടവ് സ്വദേശിയായ തെക്കേ നെല്ലിക്കുന്നുമ്മല്‍ മുഹമ്മദ് ഇര്‍ഫാനെ 13.56 ഗ്രാം എംഡിഎംഎയുമായി പയ്യോളി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിജില്‍ കുര്യാക്കോസിനാണ് എംഡിഎംഎ ഇടപാടിന് പണം അയച്ചു നല്‍കിയതെന്ന് പോലിസ് കണ്ടെത്തുകയുണ്ടായിരുന്നു.
    🅼︎🅰︎🅳︎🅰︎🆈︎🅸︎ 🆅︎🅸︎🆂︎🅸︎🅾︎🅽︎
    *മാടായി വിഷൻ  വാർത്തയിൽ വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

    *9061876433* 

    *വാർത്തകൾക്കും അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുവാൻ ലിങ്ക് ഉപയോഗിക്കുക*.
    🅼︎🅰︎🅳︎🅰︎🆈︎🅸︎ 🆅︎🅸︎🆂︎🅸︎🅾︎🅽︎
    https://chat.whatsapp.com/HALPMG12l67EGpn3LC06si?mode=hqrc


    https://www.facebook.com/share/1F4FsNLMPn/

    No comments

    Post Top Ad

    Post Bottom Ad