മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്ക് ഇനി സ്വത്തുക്കളിലും അവകാശമില്ല'; സുപ്രീം കോടതി
പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. സമൂഹത്തിൽ മുതിർന്ന പൗരന്മാർ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും തടയുന്നതിനാണ് ഈ നിയമ നിർമാണം ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
അമ്മയെയും അച്ഛനെയും ദൈവതുല്യരായി കാണുന്ന രാജ്യത്തിന്റെ സംസ്കാരത്തെയാണ് ഈ വിധി പ്രതിഫലിപ്പിക്കുന്നത്. ഒരു സമൂഹത്തിന്റെ നിലവാരം അളക്കപ്പെടുന്നത് പ്രായമായവരോട് അത് പുലർത്തുന്ന ആദരവിലൂടെയും സുരക്ഷയിലൂടെയുമാണ്. മാതാപിതാക്കൾ വെറും ആശ്രിതർ മാത്രമല്ല, മറിച്ച് കുടുംബത്തിന്റെയും സമൂഹത്തിന്റെയും അനുഭവസമ്പത്താണെന്നും കോടതി ഓർമ്മിപ്പിച്ചു.
No comments
Post a Comment