പത്തനംതിട്ടയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി, പീഡനവിവരം വെളിപ്പെടുത്തിയത് കൗണ്‍സിലിംഗിനിടെ, ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്
പത്തനംതിട്ടയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. പതിമൂന്നുകാരിയായ കുട്ടിയെ സ്കൂൾ പരിസരത്ത് വെച്ചും, സഹപാഠിയായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. സ്കൂളിൽ നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തുവരുന്നത്. ഉടൻ തന്നെ അധ്യാപകർ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്. അഞ്ച് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെ ആളായ പെൺകുട്ടിയുടെ വീട്ടില്‍ വെച്ച് പീഡനം നടന്നുവെന്നാണ് മൊഴി.
കുട്ടിയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ സ്കൂൾ അധികൃതർ പോലീസിനും ശിശുക്ഷേമ സമിതിക്കും വിവരം കൈമാറുകയായിരുന്നു. അതിക്രമത്തിന് ഇരയായ കുട്ടയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളായ ആറ് പേരുടെയും മൊഴി പോലീസ് ശേഖരിക്കും.
No comments
Post a Comment