പൊളിച്ചടുക്കി അർജന്റീന, മരണ മാസ്!
പതിവ് തെറ്റിക്കാതെ പിന്നിൽ നിന്ന ശേഷം അടിച്ച് മുന്നേറി ജയിച്ച് അർജന്റീന. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്. 55ാം മിനുട്ടിൽ ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ എൻസോയും ലൗട്ടാരോയും അർജന്റീനയ്ക്ക് വേണ്ടി തിരിച്ചടി നൽകി ടീമിനെ ഫൈനലിലേക്ക് എത്തിച്ചു. ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ.
വഴിവെട്ടി മെസി; അടിച്ചില്ലെങ്കിലും അടിപ്പിച്ചു!
ഇംഗ്ലണ്ടിനെ വീഴ്ത്തി സെമിയിലേക്ക് മുന്നേറിയ അര്‍ജന്റീനിയന്‍ പോരാട്ടത്തില്‍ മെസിയുടെ പ്രകടനം ഏറെ നിര്‍ണായകമായി. 85-ാം മിനിറ്റില്‍ എൻസോ ഫെർണാണ്ടസും ഇഞ്ചുറി ടൈമില്‍ ലൊതാരോ മാർട്ടിനസും നേടിയ ഗോളുകള്‍ മെസിയുടെ അസിസ്റ്റില്‍ നിന്നാണ് പിറന്നത്. എതിര്‍ ഗോള്‍മുഖത്തിന് അടുത്ത് കിടക്കാതെ മധ്യനിരയില്‍ പിന്‍വലിഞ്ഞ് ഏറെ ഉത്തരവാദിത്തത്തോടെ കളിച്ച മെസി നിരവധി അവസരങ്ങള്‍ ഉണ്ടാക്കിയിരുന്നു.
No comments
Post a Comment