Header Ads

  • Breaking News

    അനധികൃത മത്സ്യ ബന്ധനം; വട്ടത്തോണിയും വലയും പിടിച്ചെടുത്തു

    വളപട്ടണം: പാപ്പിനിശ്ശേരി പുഴയുടെ ഭാഗങ്ങളിൽ വട്ടത്തോണി ഉപയോഗിച്ച് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ അനധികൃത മത്സ്യബന്ധനം പിടികൂടി. 

    പാപ്പിനിശ്ശേരി പാറക്കടവ് ഭാഗത്ത് വട്ടത്തോണിക്കാർ താമസിക്കുന്ന സ്ഥലത്ത് അധികൃതർ പരിശോധന നടത്തുമ്പോൾ മത്സ്യബന്ധനം കഴിഞ്ഞെത്തിയ വട്ടത്തോണിയും വലയുമാണ് പിടിച്ചെടുത്തത്. 
    വട്ടത്തോണിയിൽ മത്സ്യബന്ധനം നടത്തിയവർക്ക് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ഇല്ലായിരുന്നു. 

    ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ അരുൺ സുരേഷ്, അഖിൽ ആർ.എസ്, സംഗീത എ.കെ, ഓഫീസർമാരായ അലീന ജോസ്, അബ്ദുള്ള, മറൈൻ ഇൻഫോസ്മെന്റ് ഉദ്യോഗസ്ഥരായ ഷംസുദ്ദീൻ, പ്രജോഷ്, ശ്രീരാജ് എന്നിവരും ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ റെസ്ക്യൂ ഗാർഡുമാരും വളപട്ടണം പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. രജിസ്ട്രേഷൻ, ലൈസൻസ് തുടങ്ങിയവ ഇല്ലാതെ ആരും ഉൾനാടൻ മത്സ്യ ബന്ധനത്തിൽ ഏർപ്പെടാൻ പാടില്ലെന്ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുന്നറിയിപ്പ് നൽകി.

    No comments

    Post Top Ad

    Post Bottom Ad