Header Ads

  • Breaking News

    ഫ്ലാറ്റിനുള്ളിൽ ഡോക്‌ടർ കുത്തേറ്റ് മരി ച്ച നിലയിൽ; ഭാര്യ കസ്റ്റഡിയിൽ


    ബെംഗളൂരു: ഫ്ലാറ്റിനുള്ളിൽ ഡോക്ട‌റെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണാ ടകിലെ ധാർവാഡിലെ അതീവ സുരക്ഷയുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. കർണാടക ചിരായു ആശുപ ത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ കിര ൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ട ത്. എട്ടു വയസുകാരനായ മകനെ കുത്തേറ്റ് ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ തീവ്രപരി ചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയും ഒഫ്‌താൽമോളജിസ്റ്റുമായ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവ സമയം കിരൺ, പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്നും പുറത്തുനി ന്ന് ആരും ഫ്ലാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്നും പ്രാഥമിക അന്വേഷണ ത്തിൽ വ്യക്തമായെന്നു പോലീസ് അറിയിച്ചു
    കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധ പ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്ത റിയുന്നത്. ബന്ധുക്കൾ വിളിച്ചപ്പോഴെല്ലാം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴി ഞ്ഞുമാറുകയായിരുന്നു. വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായ തോടെ സംശയം തോന്നിയ ബന്ധുക്കൾഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെ ത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തി.നിലവിൽ കസ്റ്റഡിയിലുള്ള പ്രിയങ്ക പരസ്പ രവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൊലപാതകത്തിന്റെ യ ഥാർഥ കാരണവും എപ്പോഴാണ് സംഭവമെ ന്നും വ്യക്തമാകൂ എന്ന് സബർബൻ പോലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad