Header Ads

  • Breaking News

    ലഹരിമരുന്നുമായി മാടായി സ്വദേശി തളിപ്പറമ്പിൽ പിടിയിൽ


    തളിപ്പറമ്പ്: തളിപ്പറമ്പിൽ പോലീസ് നടത്തിയ ലഹരിവേട്ടയിൽ മാടായി സ്വദേശിയടക്കം രണ്ടുപേർ പിടിയിലായി.
    പഴയങ്ങാടി മാടായി ആർ.സി. ചർച്ചിന് സമീപത്തെ സി.പി. ഹൗസിൽ മജീദിന്റെ മകൻ സി.പി. അറാഫത്ത് (39) ആണ് പിടിയിലായ മാടായി സ്വദേശി. ഇയാളോടൊപ്പം തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മൻസിലിൽ പി.പി. ഷഹീറിനെയും (36) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
    ഇന്നലെ രാത്രി ഏഴുമണിയോടെ തളിപ്പറമ്പ് ദേശീയപാതയിലെ പാരേക്കുളം ജ്വല്ലറിക്ക് സമീപം വെച്ചാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ-60 യു-0707 നമ്പർ മഹീന്ദ്ര താർ ജീപ്പ് പോലീസ് സംഘം വളയുകയായിരുന്നു. തളിപ്പറമ്പ് എസ്.ഐ കെ.എസ്. നിതിൻ, എസ്.ഐ യു.എസ്. അക്ബർ ബാബു, സീനിയർ സി.പി.ഒ ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

    5.8116 ഗ്രാം കഞ്ചാവും, 44,000 രൂപ വിലമതിക്കുന്ന 11.9454 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad