Header Ads

  • Breaking News

    മുംബൈയിൽ ഓടുന്ന ട്രെയിനിൽ 21-കാരനെ കുത്തിക്കൊന്നു

    *മുംബൈ:*  മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവാവിനെ സഹയാത്രക്കാരൻ കുത്തിക്കൊന്നു. ചർച്ച്‌ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് 21 വയസ്സുകാരനായ മായങ്ക് ലോഹർ കൊല്ലപ്പെട്ടത്. പ്രതിയായ റോഷൻ സുവർണയെ മുംബൈയിലെ കുർളയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
    മഴപെയ്യുന്നതിനിടെ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച രാത്രി ഗോരേഗാവിനും കാന്തിവാലിക്കും ഇടയിൽവെച്ച് ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെൻ്റിലാണ് സംഭവം. വാക്കുതർക്കം രൂക്ഷമായതിനെത്തുടർന്ന് ചില യാത്രക്കാർ പ്രതിയെ കൈയേറ്റംചെയ്‌തു. ഇതിൽ പ്രകോപിതനായ പ്രതി തന്റെ ബാഗിൽനിന്ന് കത്തിയെടുത്ത് മായങ്കിനെ കുത്തുകയായിരുന്നു. കുത്തേറ്റ മായങ്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു

    No comments

    Post Top Ad

    Post Bottom Ad