Header Ads

  • Breaking News

    വാഹനങ്ങളിലെമോഡിഫിക്കേഷന്‍;വിദഗ്ധസമതിയെനിയോഗിച്ച്സര്‍ക്കാര്‍

     *തിരുവനന്തപുരം:*  വാഹനങ്ങളിലെമോഡിഫിക്കേഷനുകളെക്കുറിച്ച് (രൂപമാറ്റം) പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗതകമ്മീഷണറുടെ നേതൃത്വത്തിലുള്ളസമിതിയില്‍ഗതാഗതവകുപ്പിലെഉന്നതഉദ്യോഗസ്ഥരാണ് അംഗങ്ങളാവുക. ജൂലൈ ഒന്ന് മുതല്‍ സമിതി പ്രവര്‍ത്തനം തുടങ്ങും

    നിശ്ചിത ഫീസ് അടച്ച് നിയമപരമായിചെയ്യാവുന്നമോഡിഫിക്കേഷനുകള്‍ഏതൊക്കെയാണെന്ന് സമിതി പരിശോധിക്കും. വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കല്‍, നിറം മാറ്റം തുടങ്ങിയവ സമിതി പരിശോധിക്കും. രണ്ട് വിഭാഗങ്ങളായിതരംതിരിച്ചായിരിക്കും പഠനം. സമിതി രൂപീകരിച്ച് 100 ദിവസത്തിനകം ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് നിര്‍ദേശംനല്‍കിയിരിക്കുന്നത്.വരുംദിവസങ്ങളില്‍കൂടുതല്‍വിദഗ്ധരെയും ഈ സമിതിയില്‍ ഉള്‍പ്പെടുത്തും.

    റോഡപകടങ്ങള്‍ ശാസ്ത്രീയമായി അന്വേഷിക്കുന്നതിനായി ഗതാഗത മന്ത്രി സി പി ജോണിന്റെ നിര്‍ദേശപ്രകാരം ‘പോസ്റ്റ് ആക്‌സിഡന്റ് കമ്മിറ്റി’രൂപീകരിക്കും. മോട്ടോര്‍ വാഹന വകുപ്പ് , പോലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലെ പ്രതിനിധികള്‍ ഈ സമിതിയില്‍ ഉണ്ടാകും.

    അപകടങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ റോഡിന്റെ തകരാറുകളോ മറ്റ് ബാഹ്യഘടകങ്ങളോ കാരണമായിട്ടുണ്ടോ എന്ന് പിഡബ്ല്യുഡി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരിശോധിക്കും. അപകടങ്ങളുടെ കൃത്യമായ കാരണം കണ്ടെത്തി ഭാവിയില്‍ അവ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് സമിതിയുടെ ലക്ഷ്യം.

    No comments

    Post Top Ad

    Post Bottom Ad