Header Ads

  • Breaking News

    കണ്ണൂരിൽ സൈക്കിൾ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണമടഞ്ഞു



    ചാല :നാടിന്റെ പ്രാർത്ഥനകളെ വിഫലമാക്കി തന്നടയിൽ സൈക്കിൾ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 12 വയസുകാരി മരണമടഞ്ഞു. തന്നട മുബാറക് മൻസിലിൽ ഫൈസൽ- നസ്രിയ ദമ്പതികളുടെ മകൾ ആയിഷ മർവ (12)യാണ് ചാല മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

    കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. തന്നട ഹാജിമുക്കിൽ കുട്ടിസൈക്കിൾ ഓടിച്ച് കളിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്‌ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ചാല മിംസ് ആശുപത്രിയിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ജീവൻ നിലനിർത്താനുള്ള പരമാവധി ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇന്ന് മരണവാർത്ത പുറത്തുവന്നത്. .


    No comments

    Post Top Ad

    Post Bottom Ad