പനിക്കിടക്കയില്‍ കേരളം! ഇന്നലെ മാത്രം ചികിത്സ തേടിയത് 10,853 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ഭീതി നിലനില്‍ക്കുന്നതിനിടയില്‍ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവ്.
ആരോഗ്യവകുപ്പിന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 10,853 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. ഇന്നലെ 2117 പേരാണ് മലപ്പുറത്ത് പനിയ്ക്ക് ചികിത്സ തേടിയത്. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829, കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടിയിട്ടുണ്ട്.
No comments
Post a Comment