"തൊഴിലാളിയല്ല, തങ്കമാ തങ്കം! റെയിൽവേ സ്റ്റേഷനിൽ ഭായിമാർക്ക് 'റെഡ് കാർപെറ്റ്' വിരിച്ച് കാത്തിരിക്കുന്ന കരാറുകാർ"
കോട്ടയം: ബലിപ്പെരുന്നാളിനു ശേഷം എത്തുമെന്നു കരുതിയവരും എത്തുന്നില്ല, റെയില്‍വേ സ്‌റ്റേഷനുകളിലൂം ബസ് സ്റ്റാന്‍ഡുകളിലുമെത്തുന്ന അതിഥി തൊഴിലാളികളെ റാഞ്ചാന്‍ കരാറുകാരും ഇടനിലക്കാരും.
പശ്ചിമബംഗാള്‍, അസം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അതിഥി തൊഴിലാളികളില്‍ നല്ലൊരു പങ്കും നാട്ടിലേക്കു മടങ്ങിയത് നിര്‍മാണ, വ്യാപാര, കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചിരുന്നു.
കെട്ടിട നിര്‍മാണ കരാറുകരാണ് ഏറെ വലയുന്നത്. ഓണത്തിനു ഗൃഹപ്രവേശം ലക്ഷ്യമിട്ടു നിരവധി വീടുകളുടെ നിര്‍മാണ കരാര്‍ വലിപ്പ ചെറുപ്പ ഭേദമില്ലാതെ കരാറുകാര്‍ ഏറ്റെടുത്തിരുന്നു. തൊഴിലാളി ക്ഷാമം മൂലം ഇവയില്‍ പലതിന്റെയും പണി മുടങ്ങിയതോ ഇഴഞ്ഞു നീങ്ങുന്നതോ പ്രതിസന്ധിക്കു കാരണമായിരിക്കുകയാണ്്. ഇതു പലയിടങ്ങളിലും ഉടമകളും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങളിലേക്കു വഴി തെളിച്ചിരിക്കുകയാണ്. 50 ശതമാനത്തിനു മേല്‍ പണികള്‍ മുടങ്ങിയതിനാല്‍ ചെറുകിട കരാറുകാര്‍ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലുമായി
No comments
Post a Comment