ഓപ്പറേഷൻ പി. ഹണ്ട് റെയ്ഡ്: മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു
ആലക്കോട്: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കണ്ടതുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികളുടെ ഭാഗമായുള്ള ഓപ്പറേഷൻ പി.ഹണ്ട് റെയ്ഡിന്റെ ഭാഗമായി യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. കരിക്കയം സ്വദേശിയായ യുവാവിന്റെ ഫോൺ ആണ് ആലക്കോട് എസ്.ഐ: റെജികുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
സൈബർ സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് റെയ്ഡ്. ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്. സി.ഐ: കെ.രാജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം.
No comments
Post a Comment