Header Ads

  • Breaking News

    വി.ഡി സതീശന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; ഇന്ന് തന്നെ ഗവർണറെ കാണും


    _*വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുക്കും*_

    _*തിരുവനന്തപുരം*: കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുക്കും. ഇന്ന് തന്നെ ഗവര്‍ണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചു._


    _പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് സതീശൻ പറഞ്ഞു. കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. ടീം യുഡിഎഫ് ആണ്‌ തന്നെ ഈ നിലയിൽ എത്തിച്ചത്. പ്രവർത്തകരോട് തനിക്ക് വലിയ കടപ്പാടുണ്ട്. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും._ _പൂർണ്ണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ പ്രവർത്തിക്കും. പുതിയ കേരളത്തെ സൃഷ്ടിക്കാൻ പൊതുയോഗത്തിന് തുടക്കം കുറിക്കാൻ കഠിനാധ്വാനം ചെയ്യും. അംഗീകാരം വ്യക്തിപരമായി കിട്ടിയതല്ല. തന്നെ സഹായിച്ചത് എഐസിസി ആണെന്നും അദ്ദേഹം പറഞ്ഞു._

    _ഏറ്റവും നല്ല തീരുമാനമെന്നും വൈകുംതോറും മധുരം കൂടുമെന്നും കെ.മുരളീധരൻ പ്രതികരിച്ചു._ _ജനവികാരം മാനിച്ച് രാഹുൽ ഗാന്ധി തീരുമാനമെടുത്തു. രമേശ് ചെന്നിത്തലയുടെ അതൃപ്തിയെ പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു._


    No comments

    Post Top Ad

    Post Bottom Ad