Header Ads

  • Breaking News

    വലിയ മയക്കുമരുന്ന് വേട്ടയില്‍ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.



    തളിപ്പറമ്പ്: താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

    അതിമാരക മയക്കുമരുന്നായ 66.224 ഗ്രാം എം ഡി എം എ യുമായിട്ടാണ് രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായത്.
    തളിപ്പറമ്പ് ഞാറ്റുവയലിലെ സി.അബ്ദുശ്ഫത്താഹ്, ചൊറുക്കളയിലെ എം.പി.നിഹാല്‍ എന്നിവരെയാണ്
    തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫ് നേതൃത്വം നല്‍കിയ രാത്രികാല പട്രോളിംഗ് സംഘം പിടികൂടിയത്.

    എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു.

    അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അസീസ്, പി.കെ.രാജീവന്‍, പ്രിവന്റ് ഓഫീസര്‍ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ് ടി.വി.വിജിത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ കലേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.പ്രകാശന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

    തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിന്റെ തുടര്‍നടപടികള്‍ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ നടക്കും

    No comments

    Post Top Ad

    Post Bottom Ad