Header Ads

  • Breaking News

    പാര്‍ട്ടിയാണ് വലുത് നേതാക്കളല്ല; കണ്ണൂരില്‍ പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ ഫ്ലക്സ്



    കണ്ണൂർ: ഇരിട്ടി കോളയാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ്.
    കോളയാട് ഈരായികൊല്ലിയിലാണ് ബോർഡ് വച്ചത്. പാർട്ടിയാണ് വലുത് നേതാക്കളല്ല എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. പി. ജയരാജൻ്റെയും എം. സ്വരാജിൻ്റെയും ചിത്രങ്ങളും ഫ്ലക്സിലുണ്ട്. നയിക്കാൻ ഇവരുണ്ടെങ്കില്‍ കൂടെ ഞങ്ങളും ഉണ്ടെന്നും ബോർഡില്‍ എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്.
    തെരഞ്ഞെടുപ്പ് തോല്‍വി ഇഴകീറി പരിശോധിക്കാനായി സിപിഐഎം സംസ്ഥാന സെക‌ട്ടേറിയറ്റ് നാളെ ചേരും. ന്യൂനപക്ഷങ്ങളുടെ ഇത്രയും ശക്തമായ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണാനായില്ല. എസ്‌ഐആറിന് ശേഷമുണ്ടായ സാഹചര്യങ്ങള്‍ ഇടത് വിരുദ്ധ തരംഗത്തിനിടയാക്കി. കണ്ണൂരില്‍ ഉള്‍പ്പാർട്ടി പ്രശ്നങ്ങള്‍ പ്രതിഫലിച്ചെന്നുമാണ് വിലയിരുത്തല്‍. പാർട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകളും നേതൃത്വം വിലയിരുത്തും

    No comments

    Post Top Ad

    Post Bottom Ad