Header Ads

  • Breaking News

    മലപ്പുറത്ത് ചെറുമകന്റെ മരണവാര്‍ത്ത കേട്ട് തളര്‍ന്നുവീണ 84-കാരന്‍ മരിച്ചു


    ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), അൻവറിന്റെ പിതാവ് ഹനീഫ (84) എന്നിവരാണ് മരണപ്പെട്ടത്. വാഹനാപകടത്തിലാണ് പത്തുവയസ്സുകാരനായ റിഹാൻ മരിച്ചത്.

    വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ പുറത്തൂർ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു മുഹമ്മദ് അപകടം നടന്നത്. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

    പ്രിയപ്പെട്ട പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞ ഹനീഫ തളർന്നുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അൻവർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആബിദയാണ് റിഹാന്റെ മാതാവ്. ഹിബ, ഇഷ്‌വ എന്നിവർ സഹോദരങ്ങളാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് കബറിസ്താനിൽ ഇരുവരുടെയും മൃതദേഹങ്ങൾ കബറടക്കും.

    No comments

    Post Top Ad

    Post Bottom Ad