Header Ads

  • Breaking News

    പോക്കറ്റ് കീറും....! മെയ് 15-ന് മുൻപ് പെട്രോളിനും ഡീസലിനും വില കൂടും, എല്‍പിജി സിലിണ്ടറിനും വര്‍ധനവ്





    ഡല്‍ഹി:  ആഗോളതലത്തില്‍ ക്രൂഡോയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ മെയ് 15 ന് മുൻപ് പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കാൻ സാധ്യത.

    ഇന്ത്യയില്‍ എണ്ണ കമ്പനികള്‍ പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതായാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പെട്രോള്‍-ഡീസല്‍ വില കൂട്ടുന്നത്.

    പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയില്‍ വില ബാരലിന് 70 യുഎസ് ഡോളറില്‍ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നിരുന്നു. ആഗോളതലത്തില്‍ ഇന്ധന പ്രതിസന്ധി ഉണ്ടായിട്ടും ഇന്ത്യ ഇതുവരെ വില വർധനവ് നടപ്പാക്കിയിരുന്നില്ല.
    ഇന്ധന വിലയുടെ ഒരുവിഹിതം സർക്കാർ വഹിക്കുന്നതിനാലാണ് പ്രതിസന്ധിയിലാകാതെ മുന്നോട്ട് പോയത്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയർന്നേക്കാം.
    അതേസമയം ആഭ്യന്തര എല്‍പിജി സിലിണ്ടർ വിലയില്‍ 40-50 രൂപ വർധനവ് ഉണ്ടായേക്കാം. റഷ്യ, യുഎസ്, പശ്ചിമാഫ്രിക്ക, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ അളവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ഉള്ളതുകൊണ്ട് അസംസ്കൃത എണ്ണ ഇറക്കുമതി ശേഖരമുണ്ട്. ഇന്ധന വിതരണം ഉറപ്പാക്കാൻ റിഫൈനറികള്‍ 100 ശതമാനത്തിലധികം ശേഷിയില്‍ പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

    No comments

    Post Top Ad

    Post Bottom Ad