ബാംഗ്ലൂരിൽ റേഡിയോളജി പഠനത്തിന് പോയ പെൺകുട്ടിയടക്കം 2 പേർ രാസലഹരി കേസിൽ പിടിയിൽ
കണ്ണൂർ : കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ ഖാദർ മകൻ മുഹമ്മദ് സിജാഹ് എന്നിവരാണ് പിടിയിലായത്. കേരളത്തിലേക്ക് ഇവർ വർഷങ്ങളായി വൻ തോതിൽ രാസലഹരി കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ടാരുന്നു. സിജഹ് മൂന്ന് എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്.
തിരുവനന്തപുരത്തു അമരവിളയിൽ 75 ഗ്രാംഎംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂരിലും ഇരിട്ടിയിലുംഎംഡിഎംഎ എക്സൈസ് പിടികൂടിയ കേസിലും സിജാഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽ റേഡിയോളജി പഠനത്തിന് പോയതായിരുന്നു അദ്വൈത.
No comments
Post a Comment