Header Ads

  • Breaking News

    ലീവ് എടുത്ത വോട്ട് ചെയ്യാൻ പോയതാണ്; പക്ഷെ എത്രയും പെട്ടന്ന് കേരളത്തിലേക്ക് തിരിച്ചെത്തണം: വൈറലായി വ്ലോ​ഗ്



    Mubarak Bahi Bengali Vlogger

    കേരളത്തിലെ അതിഥി തൊഴിലാളിയായി മുബാറക്ക് ബാ​ഹിയെ മലയാളികൾക്കെല്ലാം സുപരിചതിമാണ്. കേരളത്തിനെതിരായ വിദ്വേഷ പ്രചാരണങ്ങളെ തെളിവ് സഹിതം പൊളിച്ചടുക്കിയ വ്ലോ​ഗർ കൂടിയായ മുബാറക്ക് പശ്ചമി ബം​ഗാൾ സ്വദേശിയാണ്. വോട്ട് ചെയ്യാനായി നാട്ടിലേക്ക് വണ്ടി കയറിയ മുബാറക്കിന്റെ പുതിയ വീഡിയോയും ഇപ്പോൾ വൈറലാണ്.

    15 വർഷത്തെ പശ്ചിമ ബം​ഗാളിലെ തൃണമൂൽ ഭരണം എന്താണ് ബം​ഗാളിന് സമ്മാനിച്ചതെന്ന് മുബാറക്കിന്റെ വ്ലോ​ഗിലൂടെ കാണാൻ സാധിക്കും. വോട്ട് ചെയ്തിട്ട് എത്രയും പെട്ടന്ന് കേരളത്തിലേക്ക് തിരിച്ചെത്തണമെന്നും മുബാറക്ക് വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയിൽ എന്താണ് നിലവിലെ ബം​ഗാളിലെ ജീവിതസാഹചര്യമെന്നും വ്യക്തമായി കാണാൻ സാധിക്കും.

    കെട്ടിട നിർമാണ തൊഴിലാളിയാണ് മുബാറക്ക് ബാഹി നേരത്തെ കേരള സ്റ്റോറി എന്ന സിനിമയിലൂടെ കേരളത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച സിനിമയ്ക്കെതിരെയും രം​ഗത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ വികസനവും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ പറ്റിയും മുബാറക്ക് അന്നത്തെ വീഡിയോയിൽ പറഞ്ഞത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.


    No comments

    Post Top Ad

    Post Bottom Ad