രാസ ലഹരിയായ മെത്തഫിറ്റമിൻ യുവതി - യുവാക്കൾക്ക് ഓൺലൈൻ വഴി വില്പന നടത്തി വരുന്ന പട്ടുവത്തെ യുവാവ് പിടിയിൽ
തളിപ്പറമ്പ: രാസലഹരിയായ മെത്ത ഫിറ്റമിനുമായി പട്ടുവത്തെ യുവാവ് എക്സൈസ് പിടിയിൽ .
പട്ടുവം കടവ് ജമാ മസ്ജിദ് പള്ളിക്കു സമീപത്തെ തറമ്മൽ ഹൗസിൽ കെ വി ഷമ്മാസ് (34) ആണ് അറസ്റ്റിലായത്.
ഏഴോം കോട്ടക്കിൽ എന്ന സ്ഥലത്ത് വെച്ച് 10.150 ഗ്രാം രാസ ലഹരിയായ മെത്ത ഫിറ്റമിൻ കൈവശം വെച്ച് വില്പനക്ക് ശ്രമിക്കുന്നതിനിടയിലാണ് ഷമ്മാസ് പിടിയിലായത്.
പാപ്പിനിശേരി അസി: എക്സൈസ് ഇൻസ്പക്ടർ ശശി ചേണിച്ചേരിയും പാർട്ടിയും ചേർന്നാണ് അറസ്റ്റ് ചെയ്തത് .
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം
പി പി രജിരാഗ് നല്കിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഷമ്മാസ് പിടിയിലായത്. തളിപ്പറമ്പ് , പട്ടുവം, പഴയങ്ങാടി' പരിയാരം എന്നി സ്ഥലങ്ങളിൽ ഉള്ള യുവതി - യുവാക്കൾക്ക് രാസലഹരി എത്തിക്കുന്നത് ഷമ്മാസ് ആണ്.
അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ലഹരി ഓൺലൈൻ ഇടപാടിലൂടെ അതി സമർത്ഥ
മായി വിൽപ്പന നടത്തുന്നതാണ് ഷമ്മാസിൻ്റ രീതി.എക്സൈസ് ഡിപ്പാർട്ട്മെൻ്റ് മാസങ്ങളായി ഷമ്മാസിനെ നിരീഷിച്ചുവരികയായിരുന്നു. അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം പി സർവ്വജ്ഞൻ,
പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് വി പി ശ്രീകുമാർ , സി പങ്കജാഷൻ,പി പി രജിരാഗ് ,സിവിൽ എക്സൈസ് ഓഫിസർ
കെ അമൽ,ഡ്രൈവർ ജോജൻ എന്നിവരും ഷമ്മാസിനെ പിടികൂടിയ എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.
No comments
Post a Comment