Header Ads

  • Breaking News

    സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം 15-30 മിനിറ്റ് വരെ പവർകട്ട്

    സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ഉപഭോഗം കൂടുതലുള്ള ‘പീക്ക്’ സമയങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്താനാണ് കെഎസ്ഇബി തീരുമാനം. നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും.

    വേനൽച്ചൂട് വർധിച്ചതോടെ ഏപ്രിൽ 18-ന് വൈദ്യുതി ഉപയോഗം 117.16 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഏപ്രിൽ 23-ന് രാത്രി 10:30-ഓടെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6,195 മെഗാവാട്ടിലേക്ക് എത്തിയിരുന്നു. ആഭ്യന്തര ഉൽപ്പാദനം കൂട്ടിയും പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, വിതരണ ശൃംഖല വലിയ സമ്മർദത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു. ഇതുമൂലം ചിലയിടങ്ങളിൽ വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad