Header Ads

  • Breaking News

    പാലത്തിന് മുകളില്‍ നിന്നും ബി.എസ്.എന്‍.എല്ലിന്റെ ഒന്നരലക്ഷത്തിന്റെ കേബിള്‍ മോഷ്ടിച്ചു

     പാലത്തിന് മുകളില്‍ നിന്നും ഒന്നരലക്ഷം രൂപ വിലവരുന്ന ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിച്ചുകടത്തിയതായി പരാതി. പഴയങ്ങാടി-കണ്ണപുരം പാലത്തിന് മുഖവില്‍ നിന്നും ഫിബ്രവരി 27 ന് രാവിലെ 7 നാണ് 200 പെയറിന്റെ 300 മീറ്ററും 100 പെയറിന്റെ 150 മീറ്ററും വരുന്ന കോപ്പര്‍ കേബിള്‍ മോഷ്ടിച്ചത്. ബി.എസ്.എന്‍.എല്‍ അസി.ജനറല്‍ മാനേജര്‍ കരിവെള്ളൂര്‍ പാലക്കുന്നിലെ പുലരി വീട്ടില്‍ വി.സജിത്തിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad