ഗതാഗതം നിയന്ത്രിച്ചാൽ വിദ്യാർത്ഥികൾക്ക് പത്ത് മാർക്ക്; സംസ്ഥാനത്ത് റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതി വരുന്നു
കണ്ണൂർ : റോഡ് സുരക്ഷയും സുരക്ഷിത യാത്രയും ലക്ഷ്യമിട്ട് സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ 'റോഡ് സേഫ്റ്റി കേഡറ്റ്' പദ്ധതി നടപ്പിലാക്കുന്നു. ട്രാഫിക് നിയന്ത്രണത്തിലും റോഡ് സുരക്ഷാ ബോധവൽക്കരണത്തിലും പങ്കാളികളാകുന്ന വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി 10 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് ഈ നൂതന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 8, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സേനയിൽ ചേരാൻ അവസരം.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
കെഎസ്ആർടിസി വർക്ക്‌ഷോപ്പ് സന്ദർശനം: വാഹനങ്ങളുടെ സാങ്കേതിക വശങ്ങൾ നേരിട്ട് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് വർക്ക്‌ഷോപ്പുകളിൽ പരിശീലനം നൽകും.
* തുല്യ പങ്കാളിത്തം: ഒരു സ്കൂളിൽ നിന്ന് 30 കുട്ടികളെയാണ് തിരഞ്ഞെടുക്കുക. ഇതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പ്രാധാന്യം നൽകും.
* സമഗ്ര പരിശീലനം: ട്രാഫിക് നിയന്ത്രണത്തിന് പുറമെ ട്രോമ കെയർ, പ്രഥമ ശുശ്രൂഷ, ലഹരിവിരുദ്ധ പ്രവർത്തനം, നീന്തൽ എന്നിവയിലും പരിശീലനം നൽകും.
* സർട്ടിഫിക്കറ്റ്: പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കും.
ആദ്യഘട്ടത്തിൽ ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒരു സ്കൂൾ എന്ന നിലയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. സ്കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാൻ ഈ കേഡറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തും

No comments
Post a Comment