പെരളശേരിയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു
കണ്ണൂർ: പെരളശേരിയിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. ചാല ആസ്റ്റർ മിംസ് ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിയും കോട്ടയം തള്ളോട് വള്ളിൽ ഹൗസിൽ താമസക്കാരിയുമായ എം. സുജിന (43) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാനുണ്ട സ്വദേശി എം. ബിന്ദു (48) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പെരളശേരി കമാനം ബസ് സ്റ്റോപ്പിന്ø സമീപമായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആസ്റ്റർ മിംസ് ആശുപത്രിയിലെ കരാർ ജീവനക്കാരായ ഇരുവരും ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സുജിനയുടെ ജീവൻ രക്ഷിക്കാനായില്ല.
ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ പി. രാജീവനാണ് സുജിനയുടെ ഭർത്താവ്.
മക്കൾ: ആഷിത്ത് രാജ്, ആഷിൽ രാജ് (ഗൾഫ്).
മാതാപിതാക്കൾ: മമ്മത്ത് വസന്തൻ (മാലൂർ കുരുമ്പോളി), മുര്യൻ നളിനി.
സഹോദരൻ: സുമേഷ്
No comments
Post a Comment