പ്രധാനമന്ത്രി തിരുവനന്തപുരത്ത്; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. പുത്തരിക്കണ്ടം മൈതാനത്തായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തു.
തോന്നയ്‌ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നടപ്പാകുന്ന സിഎസ്‌ഐആർ–എൻഐഐഎസ്‌ടി ഇന്നവേഷൻ ടെക്‌നോളി എന്റർപ്രണർഷിപ്പ് ഹബ്ബ്, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പുതിയ റേഡിയോ സർജറി സെന്റർ, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു. പി എം സ്വാനിധി പദ്ധതിയുടെ കീഴിൽ ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡും വായ്പയും നൽകുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.
മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനുമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം നോർത്ത്, തൃശൂർ റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക പരിപാടികളും പ്രധാനമന്ത്രിയുടെ പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും നടന്നു.
തിരുവനന്തപുരം സെൻട്രൽ – താംബരം അമൃത് ഭാരത് എക്സ്പ്രസ്, നാഗർകോവിൽ ജങ്‌ഷൻ – മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്സ്പ്രസ് എന്നിവ പ്രധാന വേദിയിൽ മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇതേസമയം തിരുവനന്തപുരം നോർത്ത്– ചർലപള്ളി അമൃത് ഭാരത് എക്സ്പ്രസ് തിരുവനന്തപുരം നോർത്തിൽനിന്നും തൃശൂർ – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂരിൽനിന്നും സർവീസ് ആരംഭിച്ചു.
No comments
Post a Comment