Header Ads

  • Breaking News

    ഫേസ് ക്രീം മാറ്റി വെച്ചതിന് മകളുടെ പക; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകള്‍ പിടിയില്‍



    എറണാകുളം:  ഫേസ് ക്രീം മാറ്റി വെച്ചതിന് മകള്‍ കമ്പിപ്പാര ഉപയോഗിച്ച്‌ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകള്‍ പോലീസ് പിടിയില്‍.എറണാകുളം പനങ്ങാട് സ്വദേശിനി നിവിയയെയാണ് (24) പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മർദ്ദനത്തില്‍ അമ്മയുടെ വാരിയെല്ലുകള്‍ക്ക് ഒടിവുണ്ട്.
    കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നിവിയ ഉപയോഗിച്ചിരുന്ന ഫേസ് ക്രീം അമ്മ എടുത്തുമാറ്റിയതിനെച്ചൊല്ലി വീട്ടില്‍ തർക്കമുണ്ടായി. തുടർന്നുണ്ടായ പ്രകോപനത്തില്‍ നിവിയ അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് വാരിയെല്ലുകള്‍ക്ക് ഒടിവുണ്ടെന്ന് കണ്ടെത്തിയത്.സംഭവത്തില്‍ പിടിയിലായ നിവിയ മുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad