Header Ads

  • Breaking News

    മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമാ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്



    പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമാ ചിത്രീകരണം നടത്തിയതുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസെടുത്തു. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് വനത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ചിത്രീകരണം നടന്നത് അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമാണോ എന്ന് വനംവകുപ്പ് നിലവിൽ പരിശോധിച്ചുവരികയാണ്. സന്നിധാനത്ത് അനുമതി കിട്ടാതെ വന്നതോടെ പൊലീസിനെ അറിയിച്ച ശേഷം പമ്പയിൽ ഷൂട്ടിങ് നടത്തിയെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്ത് വരട്ടെയെന്നും സംവിധായകന്‍ പ്രതികരിച്ചു.

    No comments

    Post Top Ad

    Post Bottom Ad